കൊല്ലം: മണ്ണ് പൂര്‍ണമായും ഒഴിവാക്കി മട്ടുപ്പാവ് കൃഷി സാധ്യമാക്കുന്ന 'പോഷക ശ്രീ' പദ്ധതിയുമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. കാര്‍ഷികോല്‍പാദന രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ചാത്തന്നൂര്‍ കൃഷി ഭവൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഴയ പത്രങ്ങള്‍, ചാണകപ്പൊടി, ചകിരി ചോറ്, കമ്പോസ്റ്റ് എന്നിവ നിശ്ചിത അളവില്‍ തട്ടുകളായി അടുക്കി ഏറ്റവും മുകളില്‍ ഡോളോമൈറ്റ് മിശ്രിതം ഉപയോഗിച്ചാണ് ഗ്രോ ബാഗ് തയാറാക്കുന്നത്. ജലം പാഴാകാതിരിക്കാനും മട്ടുപ്പാവ് കൃഷി സൃഷ്ടിക്കുന്ന സ്വാഭാവിക ചോര്‍ച്ച ഒഴിവാക്കാനുമായി ജലം ആവശ്യാനുസരണം മാത്രം ഗ്രോബാഗില്‍ എത്തിക്കുന്ന തിരിനന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭ്യമാകുന്ന തരത്തിലുള്ള പോഷകശ്രീ യൂനിറ്റുകളാണ് ബ്ലോക്കിൻെറ നേതൃത്വത്തില്‍ മട്ടുപ്പാവില്‍ സജ്ജീകരിക്കുന്നത്. 50 ഗ്രോബാഗുകള്‍ അടങ്ങുന്ന ഒരു പോഷകശ്രീ യൂനിറ്റ് സ്ഥാപിക്കുന്നതിന് 16,000 രൂപയാണ് ചെലവ്. ചെലവിൻെറ 75 ശതമാനം ബ്ലോക്ക് പഞ്ചായത്ത് വഹിക്കും. കര്‍ഷകര്‍ക്ക് വേണ്ട പരിശീലനവും ഉറപ്പുവരുത്തും. തക്കാളി, മുളക്, വഴുതന, ചീര, വെണ്ട തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. നൂറു വീടുകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പോഷക ശ്രീ, നിലവില്‍ ബ്ലോക്കിൻെറ പ്രധാന പദ്ധതികളില്‍ ഒന്നാണ്. വീടുകള്‍ക്കു പുറമേ ചാത്തന്നൂര്‍ കൃഷി ഓഫിസ്, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ചാത്തന്നൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും പദ്ധതി വിജയകരമായി നടപ്പിലാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. സദാനന്ദന്‍ പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.