'കെ-റെയിൽ: മുഖ്യമന്ത്രിയുടേത് ഏകാധിപതിയുടെ ശബ്ദം'

കൊല്ലം: യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന കലക്ടറേറ്റ് മാർച്ച് കൊല്ലത്ത് മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ.സുൽഫിക്കർ സലാം ഉദ്​ഘാടനം ചെയ്തു. കെ-റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഏകാധിപതിയുടെ ശബ്ദമാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ്​ റെജി തടിക്കാട് അധ്യക്ഷത വഹിച്ചു. നൗഷാദ് യൂനുസ്, എം.എ. കബീർ, മുള്ളുകാട്ടിൽ സാദിഖ്, സദഖത്തുല്ല, അംജിത് കുരീപ്പള്ളി, കൊല്ലൂർവിള ബദറുദ്ദീൻ, തോപ്പിൽ നൗഷാദ്, ബിജു കരിങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ഹിഷാം സംസം, ഇർഷാദ് കരുനാഗപ്പള്ളി, നിസാർ വേലിശ്ശേരി, ഉവൈസ് കിളികൊല്ലൂർ, അൻസാരി ചകിരിക്കട, റമീസ് കാരാളികോണം, നവാസ് ചന്ദനത്തോപ്പ്, ഖുബൈബ് പോരുവഴി എന്നിവർ നേതൃത്വം നൽകി. ....must.... സമ്മർ ടെന്നീസ് ക്യാമ്പ് ഇന്നുമുതൽ കൊല്ലം: ജില്ല ടെന്നിസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന അവധിക്കാല ടെന്നിസ് കോച്ചിങ്​ ക്യാമ്പ് തിങ്കളാഴ്ച മുതൽ ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയം ടെന്നിസ് കോർട്ടിൽ ആരംഭിക്കും. ആറുവയസ്സ് മുതൽ എല്ലാ പ്രായക്കാർക്കും എ.​ഐ.ടി.എ സർട്ടിഫൈഡ് കോച്ചിന്‍റെ പരിശീലനം​ ലഭ്യമാണ്. ഫോൺ: 9447073874, 9447338724, 9847074044, 8281259501.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.