തണ്ണീര്‍ കുടം പദ്ധതി ആരംഭിച്ചു

ഓച്ചിറ: കെ.എസ്.യു തഴവ ഗവ. കോളജ് യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'തണ്ണീര്‍ കുടം' പദ്ധതി ആരംഭിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ അശ്വിന്‍ എസ്. നാഥ് അധ്യക്ഷത വഹിച്ചു. ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.യു കരുനാഗപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആര്‍. ഇന്ദ്രജിത്ത് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ബാബു ചിറയില്‍, മുകേഷ്, വിഷ്ണു, ഷിബിന്‍, ഹസ്‌ന, അമീര്‍, റോബിന്‍, അനൂപ്, ആദിത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഠനകേന്ദ്രം ഉദ്ഘാടനം ബഹിഷ്‌കരിച്ചു ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് വിജയ വീഥി പഠനകേന്ദ്രം ഉദ്ഘാടന സമ്മേളനം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാനെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ത്രിദീപ് കുമാര്‍, സി .ശിവാനന്ദന്‍, ലൈല സമദ്, റജില, ഇന്ദു തുടങ്ങിയ അംഗങ്ങൾ ഉദ്ഘാടന സമ്മേളനം ബഹിഷ്കരിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.