അഞ്ചാലുംമൂട്: കേരള മഹിളാസംഘം തൃക്കരുവ വില്ലേജ് കൺവെൻഷൻ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എസ്. ശ്രീദേവി അധ്യക്ഷത വഹിച്ചു. കെ. ലീലാഭായി, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, ഡി. സുകേശൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജി. ഗോപകുമാർ, പി. വിജയൻപിള്ള, കെ. സത്യൻ, അജ്മീൻ എം. കരുവ, അനീഷ് അഷ്ടമുടി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ഷഹിന, പനയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിജി രമേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വിജയ സൂര്യ (പ്രസി.), ശ്രീകല, മഹേശ്വരി(വൈ. പ്രസി.), ജീപ്തി (സെക്ര.), എസ്. ഷെഹിന, സിന്ധു സജീവ് (ജോ. സെക്ര.). ജനവിരുദ്ധ മദ്യനയം പിൻവലിക്കണം കൊല്ലം: സർക്കാറിന്‍റെ ജനവിരുദ്ധ മദ്യനയം പിൻവലിക്കണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജനറൽ കൺവീനർ യോഹന്നാൻ ആന്‍റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കോഓഡിനേറ്റർ ഫാ. ടി.ജെ. ആന്‍റണി ഉദ്ഘാടനം ചെയ്തു. കോശി പണിക്കർ, എ.ജെ. ഡിക്രൂസ്, മേച്ചേഴത്ത് ഗിരീഷ്കുമാർ, തൻസീർ ലത്തീഫ്, പന്മന എസ്. ചന്ദ്രബാബു, മണ്ണൂർ ഷാജി, വസന്തകുമാർ കല്ലുംപുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.