വീല്‍ചെയറുകള്‍ വിതരണം ചെയ്തു

കൊല്ലം: കോര്‍പറേഷ‍ൻെറ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് . വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. 'നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട്' പദ്ധതിയുടെ രണ്ടാംഘട്ടമായി ഏഴുപേര്‍ക്കാണ് വീല്‍ചെയറുകള്‍ നല്‍കിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും മികവി‍ൻെറ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി മേയര്‍ അറിയിച്ചു. ഇതി‍ൻെറ ഭാഗമായി പ്രീ-പ്രൈമറി സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്ക് ലാബ് - കെമിക്കല്‍ ഉപകരണങ്ങള്‍, വാട്ടര്‍ പ്യൂരിഫയര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജോയ്സ്റ്റിക്, ബഡ്സ് സ്‌കൂളുകളിലേക്ക് വാഹനം എന്നിവ ലഭ്യമാക്കുമെന്ന് മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എസ്. സവിതദേവി, അഡ്വ. ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി പി.കെ. സജീവ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.