റമദാൻ വിശേഷം

ഒത്തുചേരലിന്‍റെ മധുരവുമായി ആദ്യ നോമ്പുതുറ (ചിത്രം) ഇരവിപുരം: ഇടവേളക്ക്​ ശേഷം റമദാനിൽ ഒത്തുചേരലിന്‍റെ മാധുര്യം നിറഞ്ഞപ്പോൾ നോമ്പുതുറക്കായി പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹം. ആദ്യ നോമ്പുതുറക്കായി പള്ളികളിലും തൈയ്ക്കാവുകളിലും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ആദ്യ നോമ്പുതുറക്ക്​ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. നോമ്പുതുറക്കായി വിവിധയിനം പഴങ്ങളും വിഭവങ്ങളും നമസ്കാരത്തിന് ശേഷം കഞ്ഞിയും സജ്ജീകരിച്ചിരുന്നു. രണ്ടുവർഷത്തിന് ശേഷമാണ് വിശ്വാസികൾക്ക് ഒരുമിച്ചിരുന്ന് നോമ്പുതുറക്ക്​ അവസരം ലഭിച്ചത്. അവധി ദിവസമായതിനാൽ പലരും മക്ക​ളോടൊപ്പം മസ്ജിദുകളിലെത്തിയാണ് നോമ്പുതുറ നടത്തിയത്. നോമ്പുകഞ്ഞിയോടൊപ്പം നോമ്പുതുറക്കുള്ള ഭക്ഷണവും ഗ്രാമപ്രദേശങ്ങളിലെ തൈക്കാവുകളിൽ ഒരുക്കിയിരുന്നു. കഴിഞ്ഞ രണ്ട്​ വർഷവും സാഹോദര്യ കൂട്ടായ്മയുടെ ഒത്തുചേരലിന്​ സാധിക്കാതിരുന്നതിന്‍റെ വിഷമങ്ങൾ മായ്ക്കുന്നതായി ആദ്യ ദിനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.