എ.ഐ.വൈ.എഫ് യുവതി കൺവെൻഷൻ

കൊല്ലം: എ.ഐ.വൈ.എഫ് ജില്ല യുവതി കൺവെൻഷൻ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. യുവതി സബ് കമ്മിറ്റി കൺവീനർ ജി.എസ്. ശ്രീരശ്മി അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ ജി. രഞ്ജിത്ത്, സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, എ.ഐ.വൈ.എഫ് സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി എസ്. വിനോദ്​കുമാർ, വൈസ് പ്രസിഡന്‍റ് വിനീത വിൻസന്‍റ്, ജില്ല പ്രസിഡന്‍റ് ടി.എസ്. നിധീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, ജില്ല പഞ്ചായത്തംഗം പ്രിജി ശശിധരൻ, ബച്ചി മലയിൽ, അഖില എന്നിവർ സംസാരിച്ചു. നിവേദനം നൽകി കൊല്ലം: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവും ദീര്‍ഘദൂര ട്രെയിൻ ഉള്‍പ്പെടെ എല്ലാ ട്രെയിനുകളിലും സീസണ്‍ ടിക്കറ്റ് സൗകര്യവും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും ദക്ഷിണ​ റെയില്‍വേ ജനറല്‍ മാനേജര്‍ക്കും ഇ-മെയില്‍ നിവേദനം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.