വിവാഹാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ അക്രമം നടത്തിയ പ്രതി പിടിയിൽ

കുന്നിക്കോട്: വിവാഹാഭ്യർഥന നിരസിച്ചതിനെതുടര്‍ന്ന് യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിലായി. പട്ടാഴി രാജന്‍ നിവാസില്‍ രഞ്ചിത്ത് കുമാറാണ് അറസ്റ്റിലായത്. പട്ടാഴി സ്വദേശിനിയായ യുവതിയോട് പ്രതി വിവാഹാഭ്യർഥന നടത്തുകയും പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി അസഭ്യം പറയുകയും നഗ്​നതാ പ്രദര്‍ശനം നടത്തുകയും ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത്‌ പ്രതിയെ അറസ്റ്റ് ചെയ്തു. കുന്നിക്കോട് എസ്.എച്ച്.ഒ മുബാറക്‌, എസ്.ഐ വൈശാഖ് കൃഷ്ണന്‍, എസ്.ഐ ഫൈസല്‍, സി.പി.ഒ മരിയകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.