അഞ്ചല്‍: 30 വര്‍ഷത്തിലേറെ പഴക്കമുള്ള വീണു. ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഇടയം മൈനിക്കോട് വിശാഖവിലാസത്തില്‍ നടരാജന്‍റെ വീടാണ് കഴിഞ്ഞ ദിവസം രാവിലെ 11ന് തകര്‍ന്നു വീണത്. ഓട് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഈ സമയം നടരാജന്‍റെ രണ്ട് മക്കള്‍ വീട്ടിലുണ്ടായിരുന്നു. മേല്‍ക്കൂര തകരുന്നതിന്‍റെ ശബ്ദം കേട്ടയുടന്‍ ഇവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. ഏരൂരിൽ സ്കൂൾ ബസ് മറിഞ്ഞ സംഭവം: നിയമ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ് (ചിത്രം) അഞ്ചൽ: കഴിഞ്ഞ ദിവസം ഏരൂർ അയിലറക്ക് സമീപം ഈച്ചങ്കുഴിയിൽ കുട്ടികളുമായിപ്പോയ സ്കൂൾ ബസ് മറിഞ്ഞ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരേ നിയമ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. അപകടവാർത്തയറിഞ്ഞയുടൻ പുനലൂർ നിന്നും മോട്ടോർ വാഹന വകുപ്പധികൃതരെത്തി വാഹന പരിശോധന നടത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും ടാക്സും ഇല്ലെന്ന് ബോധ്യപ്പെട്ടു. 2020 ജൂൈല 18 ന് ഫിറ്റ്നസ് കാലാവധിയും 2020 മാർച്ച് 31ന് വാഹന നികുതിയടച്ചതിന്‍റെ സമയപരിധിയും അവസാനിച്ചു. രണ്ടു വർഷത്തെ കോവിഡ് കാലത്തിനു ശേഷം ഫിറ്റ്നസ് ഉറപ്പു വരുത്താതെയാണ് സ്കൂളധികൃതർ വാഹനം കുട്ടികളെ കൊണ്ടുവരാനായി നിരത്തിലിറക്കിയത്. നിയമ ലംഘനം നടത്തിയതിനെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.