മയക്കുമരുന്ന് ഉപയോ​ഗത്തിനെതിരെ ജനകീയ ജനസഭ

കൊട്ടാരക്കര: സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പുത്തൂർമുക്ക് ഗവ.ഐ.ടി.ഐയിൽ നടന്ന ജനസഭ കുളക്കട പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി. ഇന്ദുകുമാർ ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രഞ്ജിത് അധ്യക്ഷത വഹിച്ചു. പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാർ, പഞ്ചായത്ത്‌ അം​ഗം ഷീജ, കോളജ് പ്രിൻസിപ്പൽ ഹരി ശങ്കർ, മീര എസ്. മോഹൻ, അജികുമാർ എന്നിവർ സംസാരിച്ചു. എക്സൈസ് ഡിപ്പാർട്മെന്റ് വിമുക്തി കോഓഡിനേറ്റർ വിഷ്ണുരാജ് ലഹരിവിമുക്ത ബോധവത്​കരണ ക്ലാസ് നയിച്ചു. കേരള സാംസ്കാരികവകുപ്പ് വജ്രജൂബിലി ഫെലോഷിപ് നേടിയ മഹേഷ്‌ തേനാദിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടുമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.