കൊട്ടാരക്കര: ഡേറ്റ ബാങ്കിലുൾപ്പെട്ട വയലിൽ അനധികൃതമായി കുളം കുഴിച്ചതിന് റവന്യൂ ഉദ്യോഗസ്ഥർ നിരോധന ഉത്തരവ് നൽകി. വാളകം വില്ലേജിലെ മേൽക്കുളങ്ങര ജങ്ഷനിലുള്ള 32 സെന്റ് വയലിലാണ് മത്സ്യം വളർത്തുന്നതിന് കുളം നിർമിച്ചത്. നെൽകൃഷി നടത്തിവന്നിരുന്ന ഈ നിലം മേൽക്കുളങ്ങര സ്വദേശി വിലയ്ക്ക് വാങ്ങി ഒരു ഭാഗത്ത് വലിയ കുളം നിർമിച്ചു. മണ്ണ് റോഡിനോട് ചേർന്നുള്ള വയലിന്റെ ഭാഗത്ത് നിരത്തുകയും ചെയ്തു. കൂടാതെ, വയലിന്റെ വശങ്ങളിൽ കരിങ്കൽ ഇറക്കി കെട്ടി. ഇതിനെ തുടർന്ന് പാടശേഖര സമിതി പുനലൂർ ആർ.ഡി.ഒക്കും കൊട്ടാരക്കര തഹസിൽദാർക്കും പരാതി നൽകി. ഇവരുടെ നിർദേശപ്രകാരം കൊട്ടാരക്കര ഡെപ്യൂട്ടി തഹസിർദാർ ആർ . ഷിജുവിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹരികുമാർ, ശ്രീകുമാർ, രാജേഷ്, സന്തോഷ്, വാളകം വില്ലേജ് ഓഫിസർ ജോൺകുട്ടി എന്നിവർ സ്ഥലത്തെത്തി സ്ഥലം ഉടമക്ക് നിരോധന ഉത്തരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.