കൊല്ലം : ഹൈവേ വികസനത്തിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കുള്ള ആനുകൂല്യം നിശ്ചയിക്കുന്നതിന് കലക്ടറുടെ ചേംബറില്‍ കൂടിയ യോഗം പ്രഹസനമാണെന്ന് യുനൈറ്റഡ് മര്‍ച്ചന്റ്സ് ചേംബർ കുറ്റപ്പെടുത്തി. ജില്ല ചെയര്‍മാന്‍ നിജാം ബക്ഷി അധ്യക്ഷതവഹിച്ചു. ആസ്റ്റിന്‍ ബെന്നന്‍, ഷാജഹാന്‍ പടിപ്പുര, കെ.ബി. സരസചന്ദ്രന്‍പിള്ള, ഡി. മുരളീധരന്‍, എച്ച്. സലിം, ഷിഹാന്‍ബക്ഷി, എം.ഇ. ഷെജി, റൂഷ പി. കുമാര്‍, നുജൂം കിച്ചന്‍ഗാലക്‌സി, പി.കെ. മധു, എം. സിദ്ദീഖ്, വിജയകുമാര്‍, വി. അനീഷ് എന്നിവര്‍ സംസാരിച്ചു. തുറമുഖത്ത് ഇമിഗ്രേഷന്‍ സെന്‍റര്‍: സര്‍ക്കാര്‍ അലംഭാവം വെടിയണം -എം.പി (ചിത്രം) കൊല്ലം: കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ സെന്‍റര്‍ ആരംഭിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തുറമുഖം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഹ്യശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് സര്‍ക്കാറിന്‍റെ മെല്ലെപ്പോക്ക് നയം. സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കാത്തതുകൊണ്ടാണ് ഇമിഗ്രേഷന്‍ ആരംഭിക്കാത്തതെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇമിഗ്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയാല്‍ വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കപ്പലുകളും വിനോദ സഞ്ചാരകപ്പലുകള്‍ക്കും കൊല്ലത്ത് സൗകര്യമൊരുക്കാന്‍ കഴിയും. ഇമിഗ്രേഷന്‍ കസ്റ്റംസ് നടപടികള്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് ഊര്‍ജിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.പിയോടൊപ്പം എ.കെ. ഹഫീസ്, പി.ആര്‍. പ്രതാപചന്ദ്രന്‍, കെ. രത്നകുമാര്‍, സൂരജ് രവി, ആര്‍. സുനില്‍, ആര്‍. രമണന്‍, ടി.കെ. സുല്‍ഫി, ജോര്‍ജ് ഡി. കാട്ടില്‍, എസ്. നാസറുദ്ദീന്‍, സദ്ദു പള്ളിത്തോട്ടം എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.