കൊല്ലം: കടപ്പാക്കടയിലെ ബാറില്‍ യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. വടക്കേവിള അയത്തില്‍ സൂര്യ നഗര്‍ 35 അമ്മവീട് വീട്ടില്‍ രാഹുല്‍ കൃഷ്ണന്‍ (30) ആണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്. 28ന് രാത്രി ബാറിൽ ഇയാള്‍ ബിബിന്‍ എന്ന യുവാവിന്‍റെ തലയിൽ മദ്യക്കുപ്പി അടിച്ച് പൊട്ടിച്ചു. ഇത് ചോദ്യം ചെയ്ത വിഷ്ണു എന്ന യുവാവിന്‍റെ ഇടത് നെഞ്ചില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ബാലചന്ദ്രന്‍, അഷറഫ്, എ.എസ്.ഐ മിനുരാജ്, സി.പി.ഒ സജീവ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.