ദേശീയപാത നഷ്ടപരിഹാര പാക്കേജ് വഞ്ചന: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊല്ലം: ദേശീയപാത വികസനത്തിന്‍റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്ക് 75000 രൂപ മാത്രം നഷ്ടപരിഹാരം നല്‍കുന്ന തീരുമാനം അംഗീകരിക്കില്ലെന്നും 2017 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള രണ്ട് ലക്ഷം രൂപ നല്‍കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ്​ എസ്. ദേവരാജനും ജനറല്‍ സെക്രട്ടറി ജി. ഗോപകുമാറും ആവശ്യപ്പെട്ടു. വികസനത്തിനുവേണ്ടി പൊളിക്കുന്ന കെട്ടിടങ്ങളിലെ കടകളുടെ ഫര്‍ണിഷിങ്ങും ഇലക്ട്രിഫിക്കേഷനും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചവര്‍ക്കാണ് ജില്ല ഭരണകൂടവും ജനപ്രതിനിധിയും കൂടി തുച്ഛമായ തുക തീരുമാനിച്ചതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. ഇടതുമുന്നണി നേതൃത്വം വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അര്‍ഹമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.