കരുനാഗപ്പള്ളി: നവോത്ഥാന നായകരിൽ മുൻനിരയിലുള്ള വി.ടി. ഭട്ടതിരിപ്പാടിന്‍റെ 125ാം ജന്മ വാർഷികം ഞായറാഴ്ച സമാപിക്കും. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. വൈകീട്ട് 3.30ന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ സി.എസ്. സുബ്രമണ്യൻ പോറ്റി സ്മൃതികേന്ദ്രത്തിലാണ് പരിപാടി. താലൂക്ക് ലൈബ്രറി കൗൺസിൽ അരങ്ങിലെത്തിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' നാടകത്തിന്‍റെ ഡിജിറ്റൽ പ്രകാശനം, അവതരണം, ആദരിക്കൽ തുടങ്ങിയ ചടങ്ങുകളും നടക്കും. മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷതവഹിക്കും. വായനമത്സര വിജയികളെ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം എസ്. നാസർ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.