കൊല്ലം: മതനിഷേധ ആശയങ്ങൾ തിരുകിക്കയറ്റി രാഷ്ട്രീയ അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽനിന്ന് പാഠപുസ്തക പരിഷ്കരണ കമ്മിറ്റി പിന്തിരിയണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ (കെ.എസ്.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് യൂസുഫ് ചേലപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എ. ഷാനവാസ് അധ്യക്ഷതവഹിച്ചു. മുഹമ്മദ് യാസി, എ.എം. റാഫി, ജാസ്ഖർ ഖാൻ, എം. നുജുമുദ്ദീൻ, ഹിലാൽ മുഹമ്മദ്, അഷറഫ് അലി, ഫൈസൽ നിലമേൽ, നാസിം, അനിൽകുമാർ, നാസർ ഓയൂർ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. ഷാനവാസ് (പ്രസി.), മുഹമ്മദ് യാസി, റാഫി മൈലാപ്പൂര്, ഹിലാൽ മുഹമ്മദ്, അഷറഫ് അലി, നിസാമുദ്ദീൻ (വൈ.പ്രസിഡന്‍റുമാർ), എം. നുജുമുദ്ദീൻ (ജന. സെക്ര.), നാസിം, ഫൈസൽ നിലമേൽ, നുജുമുദ്ദീൻ, നാസർ ഓയൂർ (ജോ.സെക്ര.), അനിൽകുമാർ (ട്രഷ.). സുഗതകുമാരി അവാർഡ് സമ്മാനിച്ചു (ചിത്രം) കൊല്ലം: കേരള സോഷ്യൽ സർവിസ് സൊസൈറ്റിയുടെ സുഗതകുമാരി അവാർഡ് അനീഷ് കെ. അയിലറക്ക് എൻ.കെ. പ്രേമചന്ദ്രൻ സമ്മാനിച്ചു. കലയെയും സാഹിത്യത്തെയും മതത്തിന്‍റെ വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടാനുള്ള പ്രവണത സാംസ്കാരിക കേരളത്തിന് ആശാസ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ് പ്രസിഡൻറ് വി. സജിതകുമാരി അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. വി.കെ. ജയകുമാർ, ഡോ. കെ.വി. തോമസ് കുട്ടി, അഡ്വ. ആർ. സജിലാൽ, അഞ്ചൽ ബി. ജഗദീശൻ, എൻ.കെ. ബാലചന്ദ്രൻ, പി. വേണുഗോപാൽ മുതലായവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.