ഗ്രന്ഥശാലകള്‍ക്ക് പുസ്തകം നല്‍കി

കടയ്ക്കല്‍: ഇട്ടിവ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രന്ഥശാലകള്‍ക്ക് പുസ്തകം കൈമാറുന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് സി. അമൃത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെ.എസ്. റാഫി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ബി. ബൈജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജി. ദിനേശ് കുമാര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ ജോയന്‍റ് സെക്രട്ടറി പ്രഫ. ബി. ശിവദാസന്‍ പിള്ള, പഞ്ചായത്തംഗം ടി.സി. പ്രദീപ്, ഗ്രന്ഥശാലാ സംഘം നേതൃസമിതി കണ്‍വീനര്‍ എസ്. സോമരാജന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപികയെ ആദരിച്ചു കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ നിഷയെ ആദരിച്ചു. പ്രിൻസിപ്പൽ എം. നാസറുദ്ദീൻ പൊന്നാടയണിയിച്ചു. മുൻ പ്രോഗ്രാം ഓഫിസർ സക്കീർ ഹുസൈൻ, പ്രശാന്ത്, ഗൈഡ്സ് ക്യാപ്റ്റൻ രേഖരാജ്, സന്ധ്യ മോൾ, ശിവ പ്രിയ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.