(ചിത്രം) ഓച്ചിറ: ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് വീട്ടിലെത്തി സേവനങ്ങൾ നൽകുന്ന വാതിൽപ്പടി സേവന പദ്ധതി ഓച്ചിറ പഞ്ചായത്തിൽ സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തിന്‍റെ ഭരണഘടനാ സാക്ഷരതാ പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയലും, ഐ.എൽ.ജി.എം.എസ് സോഫ്റ്റ് വെയറിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ, ആർ.ഡി. പത്മകുമാർ, ശ്രീലതാ പ്രകാശ്, വസന്താ രമേശ്, ഗേളീ ഷൺമുഖൻ, ജി. രാധാകൃഷ്ണൻ, അജ്മൽ എന്നിവർ സംസാരിച്ചു. തൊഴിലധിഷ്ഠിത കോഴ്‌സ് കൊല്ലം: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഹ്രസ്വകാല സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0476 2623597, 9447488348. ഓണ്‍ലൈന്‍ പരിശീലനം കൊല്ലം: ഓച്ചിറ ക്ഷീരോൽപന്ന നിർമാണ-പരിശീലന-വികസനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ 'മൂല്യവർധിത പാലുൽപന്നങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും' വിഷയത്തില്‍ അഞ്ചിന് രാവിലെ 11മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0476 2698550, 8075028868.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.