ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ച് ഏലാ തീരം സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. തിട്ട പിടിച്ച് കയർ ഭൂവസ്ത്രം ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. കാഞ്ഞിക്കൽ താഴെ ഏലായിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. സെയ്ദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ലാലി ബാബു. പഞ്ചായത്ത് അംഗങ്ങളായ ഷാജി ചിറയ്ക്ക്മേൽ, ജലജാ രാജേന്ദ്രൻ, ബിജുകുമാർ, അജി ശ്രീക്കുട്ടൻ, മനാഫ്, ഷഹുബാനത്ത്, സി.ഡി.എസ് അംഗം ലതാ, വാർഡ്തല മോണിറ്ററിങ് സമിതി അംഗങ്ങളായ, മധുസൂദനൻ പിള്ള, കെ. മുസ്തഫ, സനൽ, പഞ്ചായത്ത് സെക്രട്ടറി ഡമാസ്റ്റൺ എന്നിവർ പങ്കെടുത്തു. മഠത്തിൽക്കാരാണ്മ സ്കൂൾ വാർഷികം ഓച്ചിറ: മഠത്തിൽക്കാരാണ്മ ഗവ.എൽ.പി സ്കൂളിന്‍റെ 94 ാമത് വാർഷികാഘോഷം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സതീഷ് പള്ളേമ്പിൽ അധ്യക്ഷതവഹിച്ചു. കുട്ടികൾ അഭിനയിച്ച 'അങ്ങനെ ഒരു ലഹരിക്കാലത്ത്' ഹ്രസ്വ സിനിമയുടെ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബി. ശ്രീദേവി നിർവഹിച്ചു. വിരമിച്ച അധ്യാപകരെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗീതാകുമാരി, പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീലത പ്രകാശ്, ടി.ആർ. ബാലമുരളീകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ മാളു സതീഷ്, മിനി പൊന്നൻ എന്നിവർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ ആർ. സന്തോഷ് കുമാർ, കൈയാലത്തറ ഹരിദാസ്, അശോക്ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.