തെരുവുനായ്ക്കൾ കൂടുപൊളിച്ച് മൂന്ന് ആടുകളെ കടിച്ചുകൊന്നു

പടം ഓയൂർ: മരുതമൺപള്ളിയിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ മൂന്ന് ആടുകൾ ചത്തു. മരുതമൺപള്ളി കൂടാരപ്പള്ളിൽ എഡ്വി‍ൻെറ ആടുകളെയാണ് കഴിഞ്ഞ ദിവസം തെരുവുനായ്​ക്കൾ കടിച്ചുകൊന്നത്. മരുതമൺപള്ളി, മിഷൻവള, കരിശിൻ മൂട് തുടങ്ങിയ പ്രദേശങ്ങളിൽ തെരുവുനായ്​ ശല്യം രൂക്ഷമായതിനാൽ ആടുമാടുകളെയോ, കോഴികളെയോ വളർത്താൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൂടാതെ വെളുപ്പിന് മരുതമൺപള്ളി ജങ്ഷനിൽ ഇടുന്ന പത്രക്കെട്ടുകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. പ്രദേശത്ത് ചില സ്വകാര്യ വ്യക്തികളുടെ വളർത്തുനായ്ക്കളെ വെളുപ്പിന് അഴിച്ചീവിടുന്നത്​ കാരണം റോഡിൽ കൂടി ഇരുചക്രവാഹന യാത്രയും, പ്രഭാതസവാരിക്കും പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു. പടം : പൂയപ്പള്ളി പഞ്ചായത്തിലെ മരുതമൺപള്ളിയിൽ നായ്​ക്കൂട്ടം കടിച്ചുകൊന്ന ആടുകളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.