പൊലീസിന്‍റെ ഭാഗത്തുള്ള വീഴ്ച സംബന്ധിച്ച്​ അന്വേഷണം വേണം -മുല്ലക്കര

കൊട്ടാരക്കര: നഗരസഭയിലേക്ക്​ എ.ഐ.ടി.യു.സി പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷാവസ്ഥയുണ്ടായതിൽ​ പൊലീസിന്‍റെ ഭാഗത്തുള്ള വീഴ്ച അന്വേഷണത്തിന് വിധേയമാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ. മാർച്ചിനിടെ പൊലീസ് ബലപ്രയോഗത്തിൽ ബോധം നഷ്ടപ്പെട്ട സി.പി.ഐ കൊട്ടാരക്കര നിയോജക മണ്ഡലം സെക്രട്ടറി എ.എസ്. ഷാജിയെ താലൂക്കാശുപത്രിയിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.