കുടുംബ കൂട്ടായ്മ

ചിത്രം- കൊല്ലം: പാർശ്വവത്​കൃത ജനതയുടെ ആനുകൂല്യങ്ങൾ അനർഹർക്ക് ലഭിക്കുന്നതിനാലാണ്​ സമൂഹത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതെന്ന്​ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജ്യോതികുമാര്‍ ചാമക്കാല. ഡി.എച്ച്.ആർ.എം കേരള പത്തനാപുരം ക്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ ബൈജു പത്തനാപുരം അധ്യഷത വഹി ച്ചു. മുഖ്യാഥിതി നാടന്‍ പാട്ട് കലാകാരന്‍ മണികണ്ഠനെ ആദരിച്ചു. അണ്ണാ ഡി.എച്ച്.ആർ.എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഉഷ കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സിബു കാരംകോട്, വര്‍ക്കിങ് പ്രസിഡന്‍റ്​ സജി കൊല്ലം, സംസ്ഥാന ചെയര്‍പേഴ്സണ്‍ സിന്ധു പത്തനാപുരം, ജനറല്‍ സെക്രട്ടറി ഷണ്‍മുഖന്‍ പരവൂര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഏകതയുടെ നാടന്‍പാട്ടും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.