പൊലീസ് പട്രോളിങ്​ സംഘത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി

അഞ്ചൽ: പൊലീസ് പട്രോളിങ്​ സംഘത്തെ ആക്രമിച്ച് പരിക്കേൽപിച്ച സംഘത്തിലെ ഒരാളെക്കൂടി ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ കരിമ്പിൻകോണം തടത്തിവിള വീട്ടിൽ വിപിൻ (41, മുണ്ടൻ) ആണ് അറസ്റ്റിലായത്. ഏരൂർ പൊലീസ് നടത്തിവന്ന തെരച്ചിലിൽ കഴിഞ്ഞ ദിവസം ആർച്ചൽ ഭാഗത്തുനിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസിൽ ആകെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിയാണ് വിപിൻ. ഏതാനും ദിവസം മുമ്പ് നൈറ്റ് പട്രോളിംഗിനിടെ ആലഞ്ചേരിയിൽ വെച്ചാണ് വിപിൻ ഉൾപ്പെടെയുള്ള മദ്യപസംഘം നൈറ്റ് പട്രോളിങ്​ നടത്തിവന്ന പൊലീസ് സംഘത്തെ ആക്രമിച്ച് പരിക്കേൽപിച്ചത്. 2006ൽ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് വിപിൻ. കോടതി പ്രതിയെ റിമാൻഡ്​ ചെയ്തു. ചിത്രം: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി വിപിൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.