പൂങ്ങോട് ശിവക്ഷേത്രത്തിൽ മീനത്തിരുവാതിര മഹോത്സവം എട്ടു മുതൽ

പുനലൂർ: ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തിലെ മീനത്തിരുവാതിര മഹോത്സവം എട്ടു മുതൽ 14 വരെ നടക്കും. 14ന് വൈകീട്ട് മൂന്നരക്ക് എഴുന്നള്ളത്ത് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന്​ തുടങ്ങി ഇഞ്ചക്കാട് വഴി വാഴമൺ മഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം പുനലൂർ ടി.ബി ജങ്ഷൻ വഴി ശിവക്ഷേത്രത്തിൽ എത്തിച്ചേരും. ലോഗോ പ്രകാശന ചടങ്ങിൽ പ്രസിഡൻറ് കെ. അജയകുമാർ, സെക്രട്ടറി എസ്.എസ്. സാബു, മറ്റ് ഭാരവാഹികളായ എസ്.വി. ദിപ്കുമാർ, എസ്. സന്ദീപ്, എസ്. സജീവ്, പി. ബിജു, എൻ. സതീഷ് കുമാർ, എസ്. സുബിരാജ്, എൻ. പ്രഭിരാജ് എന്നിവർ പങ്കെടുത്തു. ഇഫ്താർ കിറ്റ് വിതരണം പുനലൂർ: ഇസ്​ലാമിക് കൾചറൽ അസോസിയേഷൻ ഓഫ് പുനലൂർ (ഐ ക്യാപ്)ന്‍റെ ആഭിമുഖ്യത്തിൽ റമദാനിൽ സേവനപ്രവർത്തനങ്ങൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുനലൂർ താലൂക്കാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇഫ്താർ കിറ്റ് വിതരണം ചെയ്യും. 22ന് കോളജ് ഓഫ് കോമേഴ്സിൽ ഹജ്ജ് എന്ന വിഷയത്തിൽ ഉദ്ബോധന ക്ലാസും തുടർന്ന് ഇഫ്താർ സംഗമവും നടത്തുമെന്നും പ്രസിഡൻറ് എച്ച്. നാസറുദ്ദീൻ, ജനറൽ സെക്രട്ടറി സലീം പുനലൂർ, മറ്റ് ഭാരവാഹികളായ ബി. ഷിഹാസ്, എ.പി.കെ. നവാസ് എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.