പ്രഥമാധ്യാപക ദമ്പതികൾ ചുമതലയേറ്റത്​ ഒരുദിവസം

ശാസ്​താംകോട്ട: അധ്യാപക ദമ്പതികൾ പ്രഥമാധ്യാപകരായി ഒരേദിവസം ചുമതലയേറ്റത്​ വിദ്യാർഥികൾക്കും നാട്ടുകാർക്കും കൗതുകമായി. കോവൂർ ശ്രീശൈലത്തിൽ ആർ. അനിൽകുമാറും ഭാര്യ എസ്. സുജയുമാണ് വ്യാഴാഴ്ച പ്രഥമാധ്യാപകരായി ചുമതലയേറ്റത്. സുജ തേവലക്കര ബോയ്​സ് ഹൈസ്കൂളിലും അനിൽകുമാർ തേവലക്കര ഗേൾസ് ഹൈസ്കൂളിലുമാണ്. 33 വർഷത്തെ സർവിസുള്ള സുജയും 32 വർഷത്തെ സർവിസുള്ള അനിൽകുമാറും ജോലി കിട്ടിയശേഷമാണ് വിവാഹിതരായത്. ഇരുവരും സ്കൂളിലെ പൂർവ വിദ്യാർഥികളുമാണ് എന്ന പ്രത്യേകതയുമുണ്ട്. വിദ്യാർഥികളായ അനഘയും അനന്തകൃഷ്ണനും മക്കളാണ്. ഫോട്ടോ: അധ്യാപക ദമ്പതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.