ജെ. ഗോപാലകൃഷ്ണപിള്ള അനുസ്മരണം

കരുനാഗപ്പള്ളി: കർഷകസംഘം ജില്ല വൈസ് പ്രസിഡന്‍റ്​, ടൗൺ ക്ലബ് പ്രസിഡന്‍റ്​, കരുനാഗപ്പള്ളി സർവിസ് ബാങ്ക് പ്രസിഡന്‍റ്​ നിലകളിൽ പ്രവർത്തിച്ച സി.പി.എം നേതാവ്​ ജെ. ഗോപാലകൃഷ്ണപിള്ളയുടെ മൂന്നാം ചരമവാർഷികാചരണം നടന്നു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. വൈകീട്ട് ടൗൺ ക്ലബിൽ അനുസ്മരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം സി. രാധാമണി ഉദ്ഘാടനം ചെയ്തു. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രവീൺ മനയ്ക്കൽ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ജി. സുനിൽ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, എം. ശോഭന, രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.