നാടകയാത്രക്ക് സ്വീകരണം നൽകി

അഞ്ചൽ: കേരള ശാസ്ത്ര-സാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഒന്ന്' നാടകയാത്രക്ക് സ്വീകരണം നൽകി. അഞ്ചൽ വിശ്വഭാരതി കോളജിൽ നടന്ന പരിപാടി ജില്ല പഞ്ചായത്തംഗം അംബിക കുമാരി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ എ.ജെ. പ്രതീപ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ബാലസാഹിത്യ പുരസ്കാര ജേതാവ് പ്രതീപ് കണ്ണങ്കോടിനെ അനുമോദിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി ശൈലജ, ജില്ല വൈസ് പ്രസിഡന്‍റ്​ സുനിൽകുമാർ, ജി.പി. ഗോപകുമാർ, എൽ. രമേശ്, വി.എസ്. സതീശ്, വിജയകുമാർ, ആർ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു. തുടർന്ന് നാടകാവതരണവും നടന്നു. ചിത്രം: ശാസ്ത്ര-സാഹിത്യ പരിഷത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാടകത്തിലെ രംഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.