പ്രതിഷേധ ധർണ

കൊല്ലം: പെട്രോൾ, ഡീസൽ, പാചകവാതകം, നി​േത്യാപയോഗ സാധനങ്ങളുടെ വിലവർധനക്കെതിരെ മുണ്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളയത്തോട്ടിൽ നടന്ന ധർണ വടക്കേവിള കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ ആർ. രാജമോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ വി.എസ്​. ജോൺസൺ അധ്യക്ഷത വഹിച്ചു. ജി. ജയപ്രകാശ്, ജലജകുമാരി, ഒ.ബി. രാജേഷ്, സിദ്ധാർത്ഥൻ ആശാൻ തുടങ്ങിയവർ സംസാരിച്ചു. lead ജനകീയ കശുവണ്ടി സംഭരണത്തിന്​ ഇന്ന് തുടക്കം കയ്യൂർ സഹകരണ ബാങ്കിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും കൊല്ലം: ജനകീയ കശുവണ്ടി സംഭരണം കാസർകോട്​ കയ്യൂർ സഹകരണ ബാങ്കിൽ ഇന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഇടനിലക്കാരുടെ ചൂഷണം ഇല്ലാതെ കർഷകർക്ക് ന്യായവില ഉറപ്പാക്കുകയും ഗുണനിലവാരമുള്ള കശുവണ്ടി കേരള കാഷ്യു കോർപറേഷനും കാപെക്സിനും ലഭ്യമാക്കുകയുമാണ് സംഭരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. സഹകരണ സംഘങ്ങൾ വഴിയാണ് കശുവണ്ടി സംഭരിക്കുന്നത്. സഹകരണസംഘങ്ങൾ സ്വരൂപിക്കുന്ന കശുവണ്ടി ഗുണനിലവാരം പരിശോധിച്ച് വാങ്ങുമെന്ന് കാഷ്യു കോർപറേഷൻ ചെയർമാൻ എസ്.​ ജയമോഹൻ, കാപെക്സ്​ ചെയർമാൻ എം. ശിവശങ്കര പിള്ള, മാനേജിങ്​ ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.