സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി​

കൊല്ലം: പിറകെ വരുന്ന വാഹനങ്ങൾക്ക്​ വശം നൽകാതെ സ്വകാര്യ ബസിനോട്​ മത്സരിച്ച്​ വാഹനം ഓടിച്ചത്​ ചോദ്യം ചെയ്തതിന്​, പൂർണ ഗർഭിണി സഞ്ചരിക്കുകയായിരുന്ന ഓട്ടോയിൽ കെ.എസ്​.ആർ.ടി.സി ബസ്​ ഇടിപ്പിച്ചതായി പരാതി. ബസ്​ ഇടിച്ച്​ ഉയർന്ന്​ നിന്ന ഓട്ടോയിൽ നിന്ന്​ പുറത്തിറങ്ങാനാകാതെ ഗർഭിണിയും ബാലികയായ മകളും ഭയന്നിരുന്നിട്ടും ഏറെ നേരം ബസ്​ പിറകോട്ട്​ എടുക്കാൻ പോലും കെ.എസ്​.ആർ.ടി.സി ഡ്രൈവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്​. മാമൂട്​ സ്വദേശിയായ സൈജുവിന്‍റെ ഓട്ടോയിലാണ്​ കൊല്ലം രണ്ടാംകുറ്റിയിൽ​െവച്ച്​ ബസ്​ ഇടിച്ചത്​. ചുറ്റുംകൂടിയ നാട്ടുകാർ ഉൾപ്പെടെ വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ തയാറായില്ല എന്നാണ്​ പരാതി. ഏറെ നേരത്തെ വാക്കേറ്റത്തിനൊടുവിൽ നാട്ടുകാർ കൂടുതൽ ശക്തമായി പ്രതികരിച്ചതോടെയാണ്​ ഡ്രൈവർ ബസ്​ പിറകിലേക്ക്​ മാറ്റിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.