ജില്ല സമ്മേളനം

കുണ്ടറ: തൊഴില്‍ മേഖലയിലെ മികവിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ശ്രേഷ്​ഠപുരസ്‌കാരത്തിന് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ മേഖലയെയും പരിഗണിക്കണമെന്ന ആവശ്യം തൊഴില്‍ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. കേരള സ്റ്റേറ്റ് ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വി.എസ്. ദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കായികകലാ താരങ്ങളെ പഞ്ചായത്തംഗം സി.എം. സെയ്ഫ് അനുമോദിച്ചു. കുടുംബസുരക്ഷാ സഹായഫണ്ട് സംസ്ഥാന സെക്രട്ടറി കുളത്തൂര്‍ മണി വിതരണം ചെയ്തു. ജില്ല ജോയന്റ് സെക്രട്ടറി വിജയന്‍നായര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി.ഗണേശ്, ജില്ല വൈസ് പ്രസിഡന്റ് ഡി.സജീവ്, എച്ച്. സെയ്ഫുദ്ദീന്‍, എം. ഗോപാലകൃഷ്ണന്‍, ജില്ല ട്രഷറര്‍ എന്‍. ഗോപാലകൃഷ്ണന്‍ ചവറ, കൊല്ലം താലൂക്ക് പ്രസിഡന്റ് എം.കെ.നാസര്‍, ജില്ല ജോയന്റ് സെക്രട്ടറി എ.റിയാസ്, സ്വാഗതസംഘം സെക്രട്ടറി ഷിബു നടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.