അഹ്​ലന്‍ യാ റമദാന്‍: പ്രഭാഷണവും അവാര്‍ഡ്​ വിതരണവും

കുളത്തൂപ്പുഴ: ടൗണ്‍ മസ്ജിദ് ആന്‍ഡ്​ ഇസ്​ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തില്‍ 'അഹ്​ലന്‍ യാ റമദാന്‍' പ്രഭാഷണവും മദ്​റസ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും വ്യാഴാഴ്ച വൈകീട്ട് നാലിന് നടക്കും. വൈ.എം.സി.എ ഹാളില്‍ എം. ജാഫര്‍, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി റഷാദ് പി.വി, ജില്ല പ്രസിഡന്‍റ് അല്‍ അമീന്‍ എന്നിവർ പ​​ങ്കെടുക്കും. മാല മോഷണത്തിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ വയോധികന്‍ വീണ്ടും പിടിയില്‍ പുനലൂര്‍: മാല മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മാല മോഷണത്തിനിടെ പിടിയിലായി. ഇടമണ്‍ അണ്ടൂര്‍പച്ച സ്വദേശി ജമാലുദ്ദീന്‍ (60) ആണ് തെന്മല പൊലീസിന്‍റെ പിടിയിലായത്. ഇടമണ്‍ ആനപ്പെട്ടകോങ്കല്‍ സ്വദേശിനി ഉഷയുടെ കഴുത്തിലെ സ്വര്‍ണമാലയും ​ൈകയിലുണ്ടായിരുന്ന പണമടങ്ങിയ പഴ്‌സും തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ബുധനാഴ്ച ഉച്ചക്ക്​ രണ്ടരയോടെ ഇവര്‍ തെന്മല പി.എച്ച് സെന്‍ററില്‍ എത്തി മരുന്ന് വാങ്ങിയ ശേഷം മുപ്പതാംപറ നാല് സെന്‍റ്​ കോളനിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ പ്രദേശത്തെത്തിയപ്പോള്‍ ജമാലുദ്ദീന്‍ പിന്നാലെയെത്തി രണ്ടു പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുക്കുകയും തള്ളിയിട്ടതായും അവര്‍ പറഞ്ഞു. തുടര്‍ന്ന് നിലവിളി കേട്ട് നാട്ടുകാര്‍ എത്തുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളില്‍ നിന്നും മാലയും പഴ്‌സും താഴെ വീണു. തുടര്‍ന്ന് നാട്ടുകാര്‍ പഴ്‌സ് കണ്ടെത്തി ഉഷയെ ഏല്‍പിച്ചെങ്കിലും മാല കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാട്ടിൽ ഒളിച്ചിരുന്ന ജമാലുദ്ദീനെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ്​ ചോദ്യം ചെയ്തപ്പോഴാണ് പഴ്‌സിനൊപ്പം മാലയും താഴെ ഇട്ടതായി സമ്മതിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മാലയും കണ്ടെത്തി. കഴിഞ്ഞ മാസം 26ന് വാളക്കോട് ജോലിക്ക് പോയ യുവതിയുടെ കണ്ണില്‍ ചാരം വിതറി സ്വര്‍ണമാല കവര്‍ന്ന കേസില്‍ പുനലൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.