കക്കൂസ് കുഴിയിൽ വീണ പശുവിനെ രക്ഷപ്പെടുത്തി

പുനലൂർ: കക്കൂസ് കുഴിയിൽ വീണ പശുവിനെ പുനലൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വെഞ്ചേമ്പ് തേവിയോട് അശ്വതി ഭവനിൽ രാജൻ ഉണ്ണിത്താ‍ൻെറ മൂന്ന് വയസ്സുള്ള പശുവാണ് ബുധനാഴ്ച രാവിലെ 11ഓടെ വീട്ടുവളപ്പിലെ അടച്ചിട്ടിരുന്ന കക്കൂസ് കുഴിയിൽ വീണത്. 20 അടി താഴ്ചയും മൂന്ന് അടി വ്യാസവും ഉള്ളതായിരുന്നു കുഴി. രണ്ടടിയോളം വെള്ളവും പലകയും തടി കഷ്ണങ്ങളും ഉണ്ടായിരുന്നു. കുഴി നിറഞ്ഞ്​ പശു കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുസ്സഹം ആയിരുന്നു. സേനാംഗങ്ങൾ പൊക്ലൈനറുടെ സഹായത്താൽ മണ്ണ് മാറ്റി. കയറിന്റെയും മറ്റും സഹായത്താൽ ഒന്നരമണിക്കൂറോളം പരിശ്രമിച്ച് രക്ഷപ്പെടുത്തി കരയിലെത്തിച്ച്​ ഉടമസ്ഥനെ ഏൽപിച്ചു. ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ എ. സാബുവി‍ൻെറ നേതൃത്വത്തിൽ സേനാംഗങ്ങളായ എം. മനു, എ. ഉവൈസ്, കെ. ബിനു, വൈ. ജയപ്രകാശ്, സോബേഴ്‌സ്, ഷൈൻ ബേബി, പി. സുജേഷ്, ഷമീർ, കണ്ണൻ ലാൽ, ഹോം ഗാർഡ് ജയന്തി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.