തഴവക്കും തൊടിയൂരിനും ആരോഗ്യമികവിന്‍റെ അംഗീകാരം

കരുനാഗപ്പള്ളി: ആരോഗ്യമേഖലയിലെ ആർദ്രകേരളം പുരസ്കാരത്തിൽ ജില്ലയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി തഴവ, തൊടിയൂർ ഗ്രാമപഞ്ചായത്തുകൾ. യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം രൂപ വീതം പഞ്ചായത്തുകൾക്ക് ലഭിക്കും. ആരോഗ്യമേഖലയിൽ നടത്തിയ വ്യത്യസ്തങ്ങളായ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിലൂടെയാണ് തഴവ പഞ്ചായത്ത് ജില്ലയിൽ രണ്ടാംസ്ഥാനം നേടിയെടുത്തത്. ആരോഗ്യ മേഖലയിലെ വേറിട്ട പ്രവർത്തനങ്ങൾക്ക് നാഷനൽ ഹെൽത്ത് മിഷന്‍റെ എൻ.ക്യൂ.എ.എസ് ദേശീയ അംഗീകാരവും നേരത്തേ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചിരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് വി. സദാശിവനും മെഡിക്കൽ ഓഫിസർ ഡോ. ജാസ്മിനും പറഞ്ഞു. കോവിഡ്​ പ്രതിരോധപ്രവർത്തനങ്ങളിലും വാർഡ്തല ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളിലും നടത്തിയ മികവുറ്റ പ്രവർത്തനപരിപാടികളും പ്രത്യേക പദ്ധതികളുമാണ് തൊടിയൂർ പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം ലഭിക്കുന്നതിന് അർഹമാക്കിയതെന്ന്​ പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാമചന്ദ്രനും മെഡിക്കൽ ഓഫിസർ ഡോ. സമീനയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.