കൊല്ലം: ശ്രീനാരായണ ഓപൺ യൂനിവേഴ്സിറ്റിയിൽ അറബിക്കിന് പി.ജി കോഴ്സ് ആരംഭിക്കണമെന്ന് അറബിക് അക്കാദമി ആവശ്യപ്പെട്ടു. ഗൾഫ് മേഖലകളിലും മറ്റും നിരവധി െതാഴിൽ സാധ്യതയുള്ള അറബിക് കോഴ്സ് തുടങ്ങണമെന്ന ആവശ്യം പരിഗണിക്കപ്പെടാത്തതിൽ അക്കാദമി കൗൺസിൽ യോഗം ഖേദം പ്രകടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകുമെന്ന് ഡയറക്ടർ എം.എ. സമദ് അറിയിച്ചു. തുറമുഖ വികസനം അട്ടിമറിക്കാനുള്ള നീക്കം അപഹാസ്യം-യു.ഡി.എഫ് കൊല്ലം: തുറമുഖ വികസനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ നീക്കം അപഹാസ്യമാണെന്ന് യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജനും കണ്‍വീനര്‍ രാജേന്ദ്രപ്രസാദും പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഇടപെടല്‍ കൊണ്ട് ഇമിഗ്രേഷന്‍ സൗകര്യം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് അറിയിച്ചു. സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് എട്ടുതവണ കേന്ദ്രം കത്തയച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. നിക്ഷിപ്ത താൽപര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയാണിത്. തുറമുഖ വികസനം അനന്തമായി നീട്ടികൊണ്ട് പോകുന്നതിന്‍റെ പിന്നില്‍ രഹസ്യ അജണ്ടയാണ്. കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇമിഗ്രേഷന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.