'കെ-റെയിൽ പദ്ധതിയിൽ നിന്ന്​ പിന്മാറണം'

കൊല്ലം: കെ-റെയിൽ പദ്ധതിയിൽ നിന്ന്​ സർക്കാർ പിന്മാറണമെന്ന്​ കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ ഷാജി ആർ. നായർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്കായി പറയുന്ന 3030.56 ഏക്കർ ഭൂരിഭാഗം സ്ഥലങ്ങളും നെൽപ്പാടങ്ങളും കൃഷിയിടങ്ങളുമാണ്. കൃഷിയിടങ്ങൾ ഉപയോഗശൂന്യമാകും എന്നുമാത്രമല്ല, പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ ഘടനയിൽപോലും മാറ്റം ഉണ്ടാവുകയും കൃഷിക്കനുയോജ്യമല്ലാതായി മാറുകയും ചെയ്യും. കൊല്ലം ജില്ലയിൽ മാത്രം ഏകദേശം 200 ഏക്കറോളം പാടശേഖരങ്ങൾ ഈ പദ്ധതി മൂലം ഇല്ലാതാവും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാറും ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണ നടപ്പിലാക്കാനും കൊല്ലത്തെ ചെമ്മീൻ, കരിമീൻ കർഷകരുടെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.