വൈദ്യുതി മുടക്കം: വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

കുളത്തൂപ്പുഴ: വൈദ്യുതി തുടര്‍ച്ചയായി മുടങ്ങുകയും പുനഃസ്ഥാപിക്കാന്‍ മണിക്കൂറുകളെടുക്കുകയും ചെയുന്നതിൽ പ്രതിഷേധിച്ച്​ വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ രാത്രിയില്‍ വൈദ്യുതി സെക്ഷന്‍ ഓഫിസിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് കാമാന്‍കോട് വാര്‍ഡംഗം സന്തോഷ് കുമാറി‍ൻെറ നേതൃത്വത്തില്‍ നാട്ടുകാര്‍ കുളത്തൂപ്പുഴ വൈദ്യുതി സെക്ഷന്‍ ഓഫിസിലെത്തിയത്. രാവിലെ മുതല്‍ തുടര്‍ച്ചയായി മുടങ്ങുന്ന വൈദ്യുതി ബന്ധം വൈകുന്നേരമായിട്ടും പുനഃസ്ഥാപിക്കാന്‍ തയാറാകാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. രാത്രി വൈകി വൈദ്യുതി പുനഃസ്ഥാപിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.