റെയിൽവേ ഗേറ്റിനു സമീപം റോഡ് തകർന്നു

കൊട്ടിയം: റെയിൽവേ ഗേറ്റിനു സമീപത്തെ റോഡ് തകർന്നതോടെ യാത്ര ദുഷ്കരമായി. കൂട്ടിക്കട റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള റോഡാണ് തകർന്ന നിലയിലുള്ളത്​. റെയിൽവേയുടെ സ്ഥലമായതിനാൽ അവരുടെ നേതൃത്വത്തിലാണ്​ ടാറിങ്​ ജോലികൾ നടത്തേണ്ടത്. തിരക്കേറിയ ഗേറ്റിനു സമീപം റോഡ് തകർന്നുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് എളുപ്പത്തിൽ പോകാൻ കഴിയുന്നില്ല. ഇത്​ ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.