വീടിൻെറ താക്കോൽ കൈമാറി ശാസ്താംകോട്ട: തേവലക്കര ബോയ്സ് ഹൈസ്കൂൾ പി.ടി.എ, സ്കൂൾ ജെ.ആർ.സി യൂനിറ്റി, പൂർവ വിദ്യാർഥി സംഘടന, സ്കൂൾ അധ്യാപകർ, മുൻ ജീവനക്കാർ എന്നിവർ ചേർന്ന് രണ്ട് വിദ്യാർഥികൾക്ക് വസ്തുവും വീടും വാങ്ങി നൽകി. ആധാരത്തിൻെറ കൈമാറ്റവും വീടിൻെറ താക്കോൽ ദാനവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ആർ. അരുൺകുമാർ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സമിതി അധ്യക്ഷൻ പി.കെ ഗോപൻ, പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോ.സി. ഉണ്ണിക്കൃഷ്ണൻ, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി ബാബു, സ്കൂൾ മാനേജർ ആർ. തുളസീധരൻപിള്ള, സ്കൂൾ ഭരണസമിതി പ്രസിഡന്‍റ് വി.ഗോവിന്ദപിള്ള, വി.അനിൽ, ആർ.അനിൽകുമാർ, കെ.ജെ. ജയശ്രീ, മനീഷ് ഭാസ്കർ, കോഓഡിനേറ്റർ ആർ. പാർവതി, സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.പി ഗോപിക, സ്റ്റാഫ് സെക്രട്ടറി ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.