ബ്രാഞ്ച് സമ്മേളനം

ഇരവിപുരം: സി.പി.ഐ മാടൻനട ജില്ല കൗൺസിൽ അംഗം ബിജു പോറ്റി ഉദ്ഘാടനം ചെയ്തു. സാബു അധ്യക്ഷത വഹിച്ചു. എൻ. നളിനാക്ഷൻ, ബൈജു എസ്. പട്ടത്താനം, സജി മാടൻനട, സൈജു എന്നിവർ സംസാരിച്ചു. ദേശീയ ഫുട്ബാൾ താരങ്ങളായ കെ.എസ്.ഇ.ബി.കോച്ച് രമേശ്, സന്തോഷ് ട്രോഫി താരം അസ്‌ലം, ആൻസിൽ (കേരള പൊലീസ്), സൈനുദ്ദീൻ, തങ്കച്ചൻ, ബ്രസീൽ സുധീർ, ഫൈസൽറോയ്, കോച്ച് സനോഫർ, മാധ്യമ പ്രവർത്തകൻ നെജിമുദീൻ മുള്ളുവിള എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഷാനവാസ് ഭാസിയെയും ജോയന്‍റ് സെക്രട്ടറിയായി സാദിഖിനെയും തെരഞ്ഞെടുത്തു. ആര്‍.ടി ഓഫിസ്​ മാര്‍ച്ച്​ കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് നിരക്കുകള്‍ ഉയര്‍ത്തിയതിനെതിരെ പ്രക്ഷോഭത്തിന്​ മോട്ടോര്‍ ഫെഡറേഷന്‍ (ബി.എം.എസ്) തീരുമാനിച്ചു. ഏപ്രില്‍ ഒന്നിന് കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനാപുരം, കുന്നത്തൂര്‍, കരുനാഗപ്പള്ളി ആര്‍.ടി ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. കെ. ശിവരാജന്‍, സുധീഷ്‌കുമാര്‍, മോഹനന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.