ഫുട്ബാൾ ടൂർണമെന്‍റ്

ശാസ്താംകോട്ട: ചക്കുവള്ളി തണൽ ചാരിറ്റി കൂട്ടായ്മ നടത്തിയ അഖില കേരള സെവെൻസ് ഫുട്ബാൾ ടൂർണമെന്‍റും ചികിത്സാ ധനസഹായ വിതരണവും മുഹമ്മദ്‌ റാഫി കുഴുവേലി ഉദ്ഘാടനം ചെയ്തു. തണൽ ചാരിറ്റി കൂട്ടായ്മ സെക്രട്ടറി ഹാമിദ് അധ്യക്ഷത വഹിച്ചു. പള്ളിക്കൽ സുനിൽ, അക്കരയിൽ ഹുസൈൻ, ഡോ. എം.എ. സലിം, അർത്തിയിൽ അൻസാരി, അസീസ് കുട്ടി, സുഹൈൽ അൻസാരി, ഷമീർറഹിം, എം.എസ്. ഷെഫീക് എന്നിവർ സംസാരിച്ചു. ജേതാക്കളായ പൊന്മന സെവെൻസിനും പറവൂർ ഷാർജാ ബ്രദേഴ്​സിനും ട്രോഫിയും കാഷ് അവാർഡും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.