പുനലൂർ: കോന്നി- അച്ചൻകോവിൽ കാനനപാതയുടെ തകർച്ചക്ക് പരിഹാരം തേടി പ്രധാനമന്ത്രിക്ക് നിവേദനം. പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വനത്തിലൂടെയുള്ള സഞ്ചാരമാർഗത്തിൽ പ്രധാനപ്പെട്ടതാണ് 39 കിലോമീറ്റർ ദൂരത്തിലുള്ള ഈ പാത. പാതയിൽ കോന്നി കല്ലേലിമുതൽ ചെമ്പനരുവി കൂട്ടുമുക്കുവരെ 20 കിലോമീറ്ററോളം ദൂരം കാൽനടപോലും ദുസ്സഹമാണ്. മെറ്റലും ടാറും ഇളകി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അത്യാവശ്യത്തിന് ജീപ്പിൽ മാത്രമേ ഇതുവഴി യാത്ര ചെയ്യാൻ കഴിയൂ. വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള പാതയിൽ ആനയടക്കം വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ട്. 2010ൽ നബാഡ് ഫണ്ടായി ലഭിച്ച 13.85 കോടി ചെലവിട്ട് നവീകരിച്ചിരുന്നു. പിന്നീട് അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പൂർണമായും നശിച്ചു. പി.എം.ജി.എസ്.വൈ സ്കീംപോലെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി പാത ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം. പണിമുടക്ക്: രണ്ടാംദിനവും കിഴക്കൻ മേഖലയിൽ പൂർണം പുനലൂർ: സംയുക്ത തൊഴിലാളി യൂനിയന്‍റെ പണിമുടക്ക് രണ്ടാം ദിവസവും കിഴക്കൻ മേഖലയിൽ പൂർണം. പട്ടണത്തിൽ ചില വ്യാപാരസ്ഥാപനങ്ങൾ തുറക്കാനുള്ള ശ്രമം സമരക്കാർ തടഞ്ഞു. പൊതു ഗതാഗതവും ചരക്ക് നീക്കവും പൂർണമായും നിലച്ചെങ്കിലും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. സർക്കാർ ഓഫിസുകളും ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. തമിഴ്നാട്ടിൽനിന്ന് ആര്യങ്കാവ് വഴിയുള്ള ചരക്ക് വാഹനങ്ങളും കുറവായിരുന്നു. സർക്കാർ ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. പുനലൂർ താലൂക്ക് ഓഫിസ് തുറന്നെങ്കിലും രണ്ടു തഹസിൽദാർ ഒഴികെ മറ്റു ജീവനക്കാർ ഹാജരായില്ല. തഹസിൽദാർമാരും സമരത്തിൽ ആയിരുന്നെങ്കിലും എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിലാണ് ഓഫിസിൽ എത്തിയത്. കടകമ്പോളങ്ങളും പൂർണമായും അടഞ്ഞുകിടന്നു. പൊതുമേഖലയിലെ ഫാമിങ് കോർപറേഷൻ, റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ, തെന്മലവാലി എസ്റ്റേറ്റ് മേഖലയിലും നൂറുകണക്കിന് തൊഴിലാളികൾ പണിമുടക്കിൽ പങ്കാളികളായി. കെ.എസ്.ആർ.ടി.സി പുനലൂർ, ആര്യങ്കാവ് ഡിപ്പോകളിൽനിന്ന് സർവിസ് നടത്തിയില്ല. പണിമുടക്കുകാർ പുനലൂർ, കരവാളൂർ, ഇടമൺ, കഴുതുരുട്ടി എന്നിവിടങ്ങളിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പുനലൂരിൽ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് പ്രകടനം ആരംഭിച്ചു പട്ടണം ചുറ്റി ടി.ബി. ജങ്ഷനിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.