കുളത്തൂപ്പുഴ: ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിനം കിഴക്കന്‍ മലയോര മേഖലയില്‍ ഹര്‍ത്താലിനു സമാനമായി. പൊതുമേഖല സ്ഥാപനങ്ങളായ റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍.) ഓയില്‍പാം ഇന്ത്യ ലിമിറ്റഡ് എന്നിവിടങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കി. സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി നേതാവ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് കൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ എസ്. ഗോപകുമാര്‍, ബി. രാജീവ്, കെ.ജെ. അലോഷ്യസ്, കെ. ജോണി (കെ.ടി.യു.സി.), ബി.രാജീവ് ( കെ.ടി.യു.സി.(ബി)), സണ്ണി ഏബ്രഹാം (ഐ.എന്‍.ടി.യു.സി), ജസ്റ്റിന്‍ (കെ.ടി.യു.സി), സൈഫുദ്ദീന്‍, എസ്. മോഹനന്‍ പിള്ള, ഇ.കെ. സുധീര്‍, പി. ലൈലാബീവി, ഐ. ഗോപാല്‍, അന്‍സാര്‍ നാഗൂര്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. .... ഫോട്ടോ :KE KULP1: സംയുക്ത ട്രേഡ് യൂനിയന്‍ കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്നു (മെയിലില്‍),
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.