(ചിത്രം) കുണ്ടറ: പുലിയില കൊച്ചുമണ്ടയ്ക്കാട് മഹാഭഗവതി ക്ഷേത്രത്തിലെ മീനരോഹിണി മഹോത്സവത്തിന്‍റെ ഭാഗമായി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി ബൈജു സുകുമാരൻ പണ്ടാരഅടുപ്പിൽ നിന്ന് അഗ്നി പകർന്ന് പൊങ്കാലക്ക് തുടക്കം കുറിച്ചു. പ്രസിഡന്‍റ് സുദർശനബാബു, സെക്രട്ടറി എൻ. ശിവൻകുട്ടി, ട്രഷറർ എസ്.രാജീവൻ എന്നിവർ പൊങ്കാലക്ക് നേതൃത്വം നൽകി. സ്വകാര്യ സ്കൂളിലെ ജീവനക്കാർക്കും തൊഴിൽ അവകാശങ്ങൾ ബാധകം കൊല്ലം: സ്വകാര്യ സ്കൂളിൽ ജോലി ചെയ്യുന്നവർക്കും എല്ലാ തൊഴിൽ അവകാശങ്ങൾക്കും അർഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. മാനേജ്മെന്‍റിൽ നിന്ന് തൊഴിൽ പീഡനം അനുഭവിക്കുന്ന അധ്യാപികക്ക് ആവശ്യമെങ്കിൽ പൊലീസിനെയും ജില്ല ലേബർ ഓഫിസറെയും സമീപിക്കാമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപിക സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.