(ചിത്രം)....kc+kw.... കൊല്ലം: വിശ്വകർമ എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കൾചറൽ അസോസിയേഷൻ ജില്ല യോഗം സംസ്ഥാന പ്രസിഡന്‍റ് ഗോപിനാഥ് പാമ്പട്ടയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഓമനക്കുട്ടൻ ആചാരി അധ്യക്ഷത വഹിച്ചു. ശ്രീ വിശ്വകർമ വേദപഠനകേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു, കേന്ദ്ര കമ്മിറ്റി അംഗം വി. സുധാകരൻ, സംസ്ഥാന ട്രഷറർ ആശ്രാമം സുനിൽകുമാർ, അനിൽ മാധവം, രാമചന്ദ്രൻ കടകംപള്ളി, രജനി സുനിൽ, വിപിൻ മോഹൻ എന്നിവർ സംസാരിച്ചു. ലോക നാടകദിന ശിൽപശാല കൊല്ലം: ജില്ല ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക നാടകദിനാചരണവും, നാടക ശിൽപശാലയും സമാപിച്ചു. വെണ്‍പാലക്കര ശാരദവിലാസിനി വായനശാലയിൽ നടന്ന സമാപന സമ്മേളനം പ്രശാന്ത് നാരായണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എസ്. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷാഹിദ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നാടക ശിൽപശാലയില്‍ രൂപപ്പെടുത്തിയ നാടകം മെയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നടക്കുന്ന സംസ്ഥാന നാടകോത്സവത്തില്‍ അവതരിപ്പിക്കും. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ബി. മുരളീകൃഷ്ണൻ അധ്യക്ഷത വഹിക്കും. കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. എന്‍. ഷണ്‍മുഖദാസ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിത്ര, ക്യാമ്പ് ഡയറക്ടര്‍ മോഹന്‍രാജ്, പഞ്ചായത്ത്സമിതി കണ്‍വീനര്‍ ബിജു സി. കുന്നുവിള, ഗ്രന്ഥശാല സെക്രട്ടറി ഷൈജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.