എൻ.എസ്.എസ് ജില്ല അവാർഡുകൾ കുമ്മിൾ സ്കൂളിന്

കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂനിറ്റിന് മൂന്ന് അവാർഡുകൾ. ജില്ലയിലെ മികച്ച യൂനിറ്റ്, മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച വളന്‍റിയർ എന്നിവയാണ് സ്കൂളിനെ തേടിയെത്തിയത്. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫിസർക്കും മികച്ച യൂനിറ്റിനുമുള്ള അവാർഡ് അധ്യാപിക നിഷ, മികച്ച വളന്‍റിയർ അമ്പാടി എന്നിവർ മന്ത്രി ആന്‍റണി രാജുവിൽനിന്ന് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.