കോലിഞ്ചിമല പാറഖനനം; കലക്ടര്‍ വിളിച്ച യോഗം നടന്നില്ല

കുന്നിക്കോട്: കോലിഞ്ചിമല പാറഖനനവുമായി ബന്ധപ്പെട്ട് കലക്ടര്‍ വിളിച്ച സംയുക്തയോഗം നടന്നില്ല. കഴിഞ്ഞ 19 നാണ് കൊല്ലം കലക്ടറേറ്റില്‍ യോഗം തീരുമാനിച്ചിരുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും യോഗം നടത്താനായിട്ടില്ല. സാങ്കേതികതടസ്സങ്ങളാണ് കാലതാമസം വരുന്നതിന് കാരണമായി വകുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നത്. മാര്‍ച്ച് 15ന് ഖനനമേഖലകളില്‍ കലക്ടര്‍ അഫ്സാന പര്‍വീണ്‍ സന്ദര്‍ശിച്ച്​ പ്രദേശവാസികളുടെ പ്രശ്നങ്ങൾ കേട്ടു. തുടര്‍ന്ന് വിവിധ വകുപ്പുകളോട് കോലിഞ്ചിമലയുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് നിര്‍ദേശിച്ചു. പഞ്ചായത്ത്, റവന്യൂവകുപ്പ്, ജിയോളജി, മലിനീകരണ നിയന്ത്രണബോർഡ്, പൊലീസ്, പരിസ്ഥിതിവകുപ്പ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് യോഗം തീരുമാനിച്ചിരുന്നത്. എന്നാല്‍ പാറഖനനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വകുപ്പുകള്‍ നല്‍കിയിരുന്നു. പാറക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തി ​െവക്കണമെന്നാവശ്യപ്പെട്ട് വിളക്കുടി ഗ്രാമപഞ്ചായത്ത് ഉടമക്ക്​ സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. മുമ്പ് ക്വാറിയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.