(ചിത്രം) കൊല്ലം: ബോക്‌സിംഗ് റിംഗില്‍ ഇടിമുഴക്കമായി കൊല്ലത്തുനിന്ന് ഒരു കായിക വിസ്മയം കൂടി. ഇരവിപുരം സ്വദേശിയായ പത്താം ക്ലാസുകാരി ലെന നോര്‍ബര്‍ട്ടാണ് മെയിൽ ഫ്രാന്‍സില്‍ നടക്കുന്ന സ്‌കൂള്‍തല ലോക ജിംനസെഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വറില്‍ നടന്ന ക്വാളിഫയിങ് മത്സരങ്ങളിലെ പ്രകടനമാണ് കൊല്ലം സ്‌പോര്‍ട്‌സ് കൗണ്‍സിലിൻെറ മിടുക്കി താരത്തെ രാജ്യാന്തരതലത്തിലേക്കുയര്‍ത്തിയത്. 75 കിലോ വിഭാഗത്തില്‍ സ്ഥിരതയുള്ള മികച്ച പ്രകടനം കാഴ്ചവെച്ചാണ് മുന്നേറ്റം. കേരളത്തില്‍നിന്ന് ബോക്സിങ്ങില്‍ ഇന്ത്യന്‍ ടീമിലേക്കുയര്‍ന്ന ഏക കായികപ്രതിഭയാണ് ലെന. മുമ്പ് രണ്ട് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. ബോക്‌സിംഗ് കോച്ച് ബിജുലാലാണ് പരിശീലകൻ. ഇരവിപുരം പുത്തന്‍ വീട്ടില്‍ നോര്‍ബര്‍ട്ട് ആന്‍റണി-ജിജി നോര്‍ബര്‍ട്ട് ദമ്പതികളുടെ ഇളയമകളാണ്. ശ്രീനാരായണ ട്രസ്റ്റ് സ്‌കൂളിലെ പത്താം ക്ലാസുകാരിയാണ് ലെന. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്‍റ് എക്‌സ്. ഏണസ്റ്റ് പൊന്നാട അണിയിച്ചു. ജില്ല പ്രതിനിധി സഭ (ചിത്രം) കൊല്ലം: എസ്.ഡി.ടി.യു (സോഷ്യൽ ഡേമോക്രാറ്റിക് ട്രേഡ് യൂനിയൻ) ജില്ല പ്രതിനിധിസഭ സംസ്ഥാന സമിതി അംഗം ജലീൽ കരമന ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് സുലൈമാൻ റോഡുവിള അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതി അംഗം നാസർ പുറക്കാട്, ജില്ല ജനറൽ സെക്രട്ടറി കണ്ണൻ പട്ടത്താനം, എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ്, ജില്ല സെക്രട്ടി അഞ്ചുമുക്ക് നുജുമുദ്ദീൻ, നിസാം ചവറ, സുധീർ അയത്തിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.കെ. ഷെരീഫ് (പ്രസി.), കണ്ണൻ പട്ടത്താനം (ജന.സെക്ര.), സുലൈമാൻ റോഡുവിള (വൈ.പ്രസി.), നാസർ അലി ഖാൻ (സെക്ര.), നിസാം ചവറ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.