കൊട്ടാരക്കര: സെന്‍റ് ഗ്രിഗോറിയോസ് കോളജിന് നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റ് 2021-22 വര്‍ഷത്തെ മികച്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിനുള്ള കേരള സർവകലാശാല അവാര്‍ഡ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയുമായി സഹകരിച്ചാണ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. കാന്‍സര്‍ രോഗികൾക്കായി കേശദാനം, രക്തദാനം, വീല്‍ചെയര്‍, മരുന്ന്, വസ്ത്രങ്ങള്‍, ഭക്ഷ്യക്കിറ്റുകളുടെ വിതരണം എന്നിവ പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കിടപ്പുരോഗികളുടെ ശുശ്രൂഷയും നടത്തുന്നുണ്ട്. പാലിയേറ്റിവ് സര്‍വേ റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് കോളജ് പുരസ്കാരത്തിന് അര്‍ഹത നേടിയത്. വളന്‍റിയർ ലീഡർ ടി. യതിൻ മികച്ച വളന്‍റിയറും ജി. ആശ മികച്ച പ്രോഗ്രാം ഓഫിസറുമായി തെരഞ്ഞടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.