യുവജനക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കി കുളത്തൂപ്പുഴ പഞ്ചായത്ത് ബജറ്റ്

കുളത്തൂപ്പുഴ: അടിസ്ഥാനസൗകര്യ വികസനത്തിന്​ പ്രാമുഖ്യം നല്‍കി കുളത്തൂപ്പുഴ പഞ്ചായത്തിന്‍റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് നദീറ ​െസയ്​ഫുദ്ദീന്‍ അവതരിപ്പിച്ചു. ഭവനരഹിതരായവര്‍ക്ക് വീട്​ ലഭ്യമാക്കുന്നതിനും പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായ ഗ്യാസ് ക്രിമറ്റേറിയം, യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുതകുന്ന തരത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍ഡോര്‍ സ്റ്റേഡിയം, മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിങ്ങനെ പ്രഖ്യാപനങ്ങളുണ്ട്​. ജല്‍ജീവന്‍ പദ്ധതി വ്യാപിക്കുന്നതിനും ക്ഷീര വികസനം, മൃഗസംരക്ഷണം, എല്ലാ പൊതു വിദ്യാലയങ്ങളിലും ആധുനിക സംവിധാനങ്ങളോടു കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂം, തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി തൂവെളിച്ചം തുടങ്ങിയ പദ്ധതികള്‍ക്ക് തുക വകയിരുത്തിയതിനുപുറമെ ലൈഫ് പദ്ധതി പൂര്‍ത്തീകരണത്തിനായി പ്രത്യേകമായി 20 കോടിയും പ്രഖ്യാപിച്ചു. ആകെ 69.11 കോടി വരവും 68.10 കോടി ​െചലവും 1.01 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ്​ ബജറ്റ്​. പഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. അതേസമയം, ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ യാതൊന്നും ബജറ്റിലില്ലെന്നും ഗ്യാസ് ക്രിമിറ്റോറിയവും മാലിന്യസംസ്കരണ പ്ലാന്‍റും അടക്കമുള്ളവ കഴിഞ്ഞ കാലങ്ങളിലെ ആവര്‍ത്തനമാണെന്നും കൃത്യമായ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പ്രദേശത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് പൊതുജനത്തിന്‍റെ കണ്ണില്‍ പൊടിയിടുന്ന ഭരണസമിതി നിലപാടാണ് ബജറ്റിലൂടെ വ്യക്തമായതെന്നും പ്രതിപക്ഷ അംഗം പി.ആര്‍. സന്തോഷ്​ കുമാര്‍ ആരോപിച്ചു. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.