അഞ്ചാലുംമൂട്: ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ വയോധികനും മക്കളും പിടിയില്‍. തൃക്കടവൂര്‍ കുരീപ്പുഴ കൊച്ചാലുംമൂട് സ്കൂളിന് സമീപം അലോണ ഭവനില്‍ ബെന്നി (44), ശക്തികുളങ്ങര പുത്തന്‍തുരുത്ത് ആന്‍റണി ഭവനം വീട്ടില്‍ കുരീപ്പുഴ ആയിരവില്ലന്‍ ക്ഷേത്രത്തിന് പിറകുവശം കാട്ടുവിള പടിഞ്ഞാറ്റതില്‍ വാടകക്ക് താമസിക്കുന്ന ജിജോ (39, അനില്‍), ജോസഫ് (70, ഔസേഫ്) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിൻെറ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ബെന്നിയും ഭാര്യയും തമ്മില്‍ പിണങ്ങി താമസിക്കുകയാണ്. ബെന്നി ഭാര്യാവീട്ടിലെത്തി സംസാരിച്ചെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുകയും ഭാര്യയുടെ ബന്ധുവായ സെബിന്‍ സെറാഫിന്‍ ബെന്നിയെ വിലക്കുകയും ചെയ്തു. ഇതിൻെറ വിരോധത്തിലാണ് സെബിനെ വയോധികനും മക്കളും ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിച്ചത്. ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സ്കൂട്ടറില്‍ പോയപ്പോള്‍ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി സെബിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സെബിന്‍ പാലത്തറയിലുള്ള സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ബന്ധുക്കള്‍ അഞ്ചാലുംമൂട് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കുരീപ്പുഴനിന്ന് പിടികൂടുകയുമായിരുന്നു. അഞ്ചാലുംമൂട് സി.ഐ സി. ദേവരാജൻെറ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ്. വി, പ്രദീപ്കുമാര്‍, എ.എസ്.ഐ രാജേഷ്, സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.